ഭവന നിർമാണ പദ്ധതികൾക്കും കാർഷിക മേഖലയ്ക്കും ഊന്നല്‍; ക്ഷേമ പദ്ധതികൾ അവതരിപ്പിച്ച് തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
തോടന്നൂർ: തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2025-26 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ശ്രീലത അവതരിപ്പിച്ചു. ഭവന നിർമാണ പദ്ധതികൾക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചത്. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ലീന അധ്യക്ഷത വഹിച്ചു. 8,95,60,479 രൂപ വരവും 8,16,70,987 രൂപ ചെലവും 78,89,492 രൂപ നീക്കിയിരിപ്പുമാണ് ഇത്തവണ ബജറ്റില്‍ പ്രതീക്ഷിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മോഹൻ രാജ് വി.പി സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാന്റഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീജ പുല്ലരൂൽ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വള്ളിൽ ശാന്ത, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നഷീദ ടീച്ചർ, തിരുവള്ളൂർ, ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ഹാജറ പി.സി, അബ്ദുൽ ഹമീദ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.ടി രാഘവൻ, സി.പി വിശ്വനാഥൻ, ഒ.എം ബാബു, എം.കെ.റഫീഖ്, സി.എച്ച് മൊയ്‌ദു മാസ്റ്റർ, പി.സി.ഷീബ, രഞ്ജിനി വെള്ളാച്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.

ഭവന പദ്ധതികൾ 3,52,00,000. കാർഷിക മേഖല 9,50,000. ക്ഷീര വികസനം 25,00,000. ഭിന്നശേഷി ക്ഷേമം 39,00,000. ചെറുകിട സ്വയംതൊഴിൽ സംരംഭം 33,75,000.
ആരോഗ്യം, ശുചീത്വം 84,58,000. പട്ടികജാതി ക്ഷേമം 44,69,000. വനിതാ ക്ഷേമം 5,26,850. വയോജന ക്ഷേമം 9,00,000 എന്നിങ്ങനെയാണ് പ്രധാന പദ്ധതികൾക്കായി വകയിരുത്തിയത്.
Summary: Emphasis on housing projects and agriculture; Thodannoor Block Panchayat budget presents welfare schemes