ചെമ്പനോടയില്‍ വീണ്ടും കാട്ടാനയിറങ്ങി; വന്‍ കൃഷിനാശം


ചക്കിട്ടപാറ: ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോടയില്‍ കാട്ടാന ശല്യം തുടരുന്നു. കഴിഞ്ഞ രാത്രിയിലും ആലമ്പാറ, കാട്ടിക്കുളം മേഖലയിലെ കൃഷിയിടത്തിലിറങ്ങി വന്‍ നാശം വിതച്ചു. കര്‍ഷകരായ ദേവസ്യ ഒറകുണ്ടില്‍, മേട്ടയില്‍ ഷാജി എന്നിവരുടെ നിരവധി തെങ്ങിന്‍ തൈകള്‍, വാഴ തുടങ്ങിയവ കാട്ടാനക്കൂട്ടം വ്യാപകമായി നശിപ്പിച്ചു.

ജനവാസ കേന്ദ്രങ്ങളില്‍ സന്ധ്യാ സമയമായാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത വിധം കാട്ടാനകളുടെ അതിക്രമം വര്‍ധിച്ചുവരികയാണ്. ഇതിനെതിരേ അടിയന്തരമായ സര്‍ക്കാര്‍ തല ഇടപെടല്‍ വേണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.