സംസ്ഥാനത്ത് വൈദ്യുത നിരക്ക് വർധിപ്പിച്ചു, യൂണിറ്റിന് 16 പൈസ വർധിക്കും; ഡിസംബർ 5 മുതൽ പ്രാബല്യത്തിൽ


തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചത്. ഡിസംബർ അഞ്ച് മുതല്‍ ഈ നിരക്ക് പ്രാബല്യത്തില്‍ വന്നതായാണ് റഗുലേറ്ററി കമ്മീഷൻ പുറത്തുവിട്ട വിവരത്തില്‍ പറയുന്നത്.

പ്രതിമാസം 40 യൂണിറ്റ് വരേ ഉപയോഗിക്കുന്നവർക്കും 100 വാട്ട് കണക്റ്റഡ് ലോഡ് ഉള്ളവർക്കും ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവർക്കും ഈ നിരക്ക് വർധന ബാധകമല്ല. എൻഡോ സള്‍ഫാൻ ദുരിത ബാധിതർക്ക് സൗജന്യ വൈദ്യുതി അതുപോലെ തുടരുമെന്നും റെഗുലേറ്ററി കമ്മീഷൻ വ്യക്തമാക്കി.

അതേസമയം സമ്മർ താരീഫ് ഏർപ്പെടുത്തണമെന്ന് ശിപാർശ അംഗീകരിച്ചില്ല. കണക്ടഡ് ലോഡിനെ അടിസ്ഥാനപ്പെടുത്തി ഗാർഹിക ഉപഭോക്താക്കള്‍ക്ക് ഫിക്സഡ് ചാർജ് ഏർപ്പെടുത്തണമെന്ന കെഎസ്‌ഇബിയുടെ നിർദേശവും അംഗീകരിച്ചില്ല.

Summary: Electricity rates hiked in state, 16 paise per unit; Effective December 5