വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്; പാറക്കടവ് ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് നാളെ, ഒരുക്കങ്ങൾ പൂർത്തിയായി


 

തൂണേരി: നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാറക്കടവ് ഡിവിഷനിൽ ഒരുക്കങ്ങൾ പൂർത്തിയായി. പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട ഡിവിഷനിൽ മത്സരിച്ച് ജയിച്ച എ.കെ. ഉമേഷ് കൗൺസിലർ സ്ഥാനം രാജിവെച്ചതിനാലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

എൽഡിഎഫ് സ്ഥാനാർത്ഥിയായി പി ഷിജിൻ കുമാർ, യുഡിഎഫ് സ്ഥാനാർത്ഥി ദ്വര, ബിജെപിക്കു വേണ്ടി വിനീഷ് എന്നിവരാണ് മത്സര രം​ഗത്തുള്ളത്. തൂണേരി പഞ്ചായത്തിലെ 3 വാർഡുകളും ചെക്യാട് പഞ്ചായത്തിലെ 6 വാർഡുകളും ഉൾപ്പെടുന്നതാണ് പാറക്കടവ് ഡിവിഷൻ. 9 വാർഡുകളിലായി 18 ബൂത്തുകളാണ് വോട്ടെടുപ്പിന് വേണ്ടി സജ്ജീകരിച്ചിരിക്കുന്നത്.

പാറക്കടവ് ഡിവിഷനിൽ ആകെ 12963 വോട്ടർമാരാണുള്ളത്. നാളെ രാവിലെ 7 മണി മുതലാണ് വോട്ടെടുപ്പ് ആരംഭിക്കുക. വൈകീട്ട് 6 മണിവരെയാണ് വോട്ടെടുപ്പ് നടക്കുക. പോളിം​ഗ് സാമ​ഗ്രികളുടെ വിതരണം പൂർത്തിയായി. പതിനെട്ട് ബൂത്തുകളിലും സുരക്യ്ക്കായി പോലിസ് ഉദ്യോ​ഗസ്ഥരെ വിന്യസിപ്പിച്ചിട്ടുണ്ട്.