വയോധികയെ തെരുവുനായ കടിച്ചുകൊന്നു; മുഖം പൂർണമായും നായ കടിച്ചെടുത്തു


ആലപ്പുഴ: ആലപ്പുഴയിൽ വയോധികയെ തെരുവുനായ കടിച്ചുകൊന്നു. ആറാട്ടുപുഴ വലിയഴീക്കൽ അരയന്റെ ചിറയിൽ കാർത്യായനിയാണ് മരിച്ചത്. എൺപത്തിയൊന്ന് വയസായിരുന്നു. ഇന്ന് വൈകീട്ട് 5 മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്.

മുഖം പൂർണമായും തെരുവുനായ കടിച്ചെടുത്തു. മകൻ്റെ വീട്ടിൽ അവധി ആഘോഷിക്കാനെത്തിയതായിരുന്നു കാർത്യായനി. വീട്ടുമുറ്റത്തിരിക്കുന്നതിനിടെ തെരുവുനായ ആക്രമിക്കുകയായിരുന്നു.