ചെറുവണ്ണൂര്‍ കക്കറമുക്കില്‍ വയോധികന് നേരെ കുറുക്കന്റെ ആക്രമണം; കൈയ്ക്ക് പരിക്കേറ്റു


ചെറുവണ്ണൂര്‍: കക്കറമുക്കില്‍ വയോധികനെ കുറുക്കന്‍ ആക്രമിച്ചു. കക്കറമുക്ക് വട്ടക്കുനി ചോയി എന്നയാള്‍ക്കാണ് കുറുക്കന്റെ കടിയേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

കക്കറമുക്ക് ടൗണില്‍ വെച്ച് കുറുക്കന്‍ ഇയാളെ ആക്രമിക്കുകയായിരുന്നു. കൈയ്ക്ക് പരിക്കേറ്റ ചോയിയെ കല്ലോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

പ്രദേശത്ത് കുറുക്കന്റെ ശല്യം ഉണ്ടാവാറുള്ളതായി നാട്ടുകാര്‍ പറഞ്ഞു.