വെള്ളറക്കാട് വയോധികന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍


മൂടാടി: വെള്ളറക്കാട് വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. ഇന്ന് രാവിലെ മൂടാടി വെള്ളറക്കാട് റെയില്‍വേ സ്റ്റേഷന് സമീപത്താണ് മൃതദേഹം കണ്ടത്.

കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.