അതിര്‍ത്തി തര്‍ക്കം; കണ്ണൂരില്‍ വയോധികനെ ബന്ധു കോടാലി കൊണ്ട് വെട്ടി


കണ്ണൂര്‍: കണ്ണൂരില്‍ വയോധികനെ ബന്ധു കോടാലി കൊണ്ട് വെട്ടി. ചെമ്പേരി വേങ്കുന്നില്‍ സ്വദേശി ജെയിംസിനാണ് വെട്ടേറ്റത്. ജെയിംസിന്‍റെ പൃതൃസഹോദരന്‍റെ മകനായ സണ്ണി എന്നയാളാണ് അക്രമം നടത്തിയത്‌.

സംഭവത്തില്‍ സണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തു.അതിര്‍ത്തി തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സണ്ണിയും തമ്മില്‍ അതിര്‍ത്തിയുടെ പേരില്‍ തര്‍ക്കം ഉണ്ടായിരുന്നു.

ഇന്നലെ സണ്ണി ജെയിംസിന്‍റെ വീട്ടിലെത്തി ജനല്‍ ചില്ലുകള്‍ എറിഞ്ഞ് പൊട്ടിക്കുകയും കോടാലികൊണ്ട് ജെയിംസിനെ വെട്ടുകയുമായിരുന്നു. പുറത്ത് വെട്ടേറ്റ ജെയിംസ് ചികിത്സയിലാണ്.

Description: Elderly man hacked to death by relative with axe in Kannur