കാസര്‍ഗോഡ് സൂര്യാഘാതമേറ്റ് വയോധികന്‍ മരിച്ചു
കാസർകോട്: കയ്യൂർ വലിയപൊയിലിൽ സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു. വലിയപൊയിലിൽ സ്വദേശി കുഞ്ഞിക്കണ്ണൻ (92) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ വീടിന് സമീപത്തുവച്ചാണ് സൂര്യാഘാതമേറ്റത്.
ഉടൻ തന്നെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.

ഭാര്യ: വല്ലയില്‍ നാരായണി.
മക്കള്‍: സുകുമാരന്‍, രമണി, ഉണ്ണികൃഷ്ണന്‍ (അസി. ലേബര്‍ ഓഫിസ് കാഞ്ഞങ്ങാട്).
മരുമക്കള്‍: ജയലക്ഷ്മി, സുജാത, സുകുമാരന്‍, സഹോദരി: പരേതയായ മാണി.
Description: Elderly man dies of sunstroke in Kasaragod