ട്രെയിനിൽ കയറിയത് ടിക്കറ്റ് റിസർവ് ചെയ്യാതെ, ആക്രമണ ശേഷം പുറത്തിറങ്ങി കടന്നുകളഞ്ഞു; രക്ഷപ്പെട്ടത് കൂരാച്ചുണ്ട് സ്വദേശിയുടെ ബെെക്കിൽ, എലത്തൂരിൽ സഹയാത്രികരെ ആക്രമിച്ചയാളുടെ സിസിടിവി ദൃശ്യം പുറത്ത്


കൊയിലാണ്ടി: ഓടികൊണ്ടിരുന്ന ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളിത്തിയ ശേഷം കടന്നുകളഞ്ഞ അഞ്ജാതന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ആക്രമണത്തിനുശേഷം ഒരാള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.

എലത്തൂരിനും കാട്ടിലപീടികയ്ക്കും ഇടയില്‍വെച്ചാണ് റെയില്‍വേ ട്രാക്കിന് സൈഡിലൂടെ ഇറങ്ങി എത്തിയ ആള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടത്. ബൈക്കുമായി ഒരാള്‍ എത്തുകയും ഇറങ്ങി വന്നയാള്‍ അതില്‍ കയറി പോകുകയും ആയിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. ഇറങ്ങി വന്നയാള്‍ കൈ കാണിച്ചിട്ടല്ല ബൈക്ക് നിര്‍ത്തിയത് എന്നതും പോലീസിന്റെ സംശയം കൂട്ടുന്നു.

അതേസമയം റോഡിലേക്കിറങ്ങിയ അക്രമി കയറിയ ബൈക്ക് കൂരാച്ചുണ്ട് സ്വദേശിയുടെ വാഹനമാണെന്ന് പോലീസ് സ്ഥിരീകരിച്ചതായി ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണെന്ന് പോലീസ് പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രതികരണമൊന്നും പുറത്ത് വന്നിട്ടില്ല. അതിനിടെ ട്രെയിനില്‍ അക്രമം നടത്തിയത് ടിക്കറ്റ് റിസര്‍വ് ചെയ്ത് വന്നയാളല്ല എന്ന് ടി.ടി.ആര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ തീവണ്ടി എലത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ടപ്പോഴാണ് അജ്ഞാതന്റെ പെട്രോള്‍ ആക്രമണം ഉണ്ടായത്. ‘ഡി-1’ ബോഗിയിലാണ് സംഭവം. ചങ്ങല വലിച്ചതിനെ തുടര്‍ന്ന് തീവണ്ടി കോരപ്പുഴ പാലത്തിന് മുകളിലായാണ് നിര്‍ത്തിയത്. പാലത്തിനും എലത്തൂര്‍ സ്റ്റേഷനും ഇടയിലുള്ള ട്രാക്കിലാണ് മൂന്ന് മൃതദേഹങ്ങളും ഉണ്ടായിരുന്നത്.

ദൃശ്യത്തിലുള്ളത് കാപ്പാട് സ്വദേശിയായ വിദ്യാര്‍ഥി; പുറത്ത് വന്ന സിസിടിവി ദൃശ്യം പ്രതിയുടേതല്ലെന്ന് പോലീസ്

SUMMARY: ELATHUR TRAIN FIRE CCTV footage of man who attacked fellow travelers in TRAIN