എലത്തൂരില്‍ തെരുവുനായയുടെ ആക്രമണം; ആറുപേര്‍ക്ക് കടിയേറ്റ് ഗുരുതരപരിക്ക്


എലത്തൂര്‍: ജെട്ടിറോഡിന് സമീപത്തുനിന്ന് തെരുവുനായയുടെ കടിയേറ്റ ആറുപേര്‍ക്ക് ഗുരുതര പരിക്ക്. അഞ്ചാം ക്ലാസ് വിദ്യാര്‍ഥി കിഴക്കയില്‍ നിവേദ് കൃഷ്ണ(10) പിലാശ്ശേരി പറമ്പില്‍ ഉഷ (50) , പിലാശ്ശേരി മുംതാസ് (51) ചെരിയേരി പറമ്പില്‍ ഫിറോസ് (43) ചെരിയേരി പറമ്പില്‍ മൊയ്തീന്‍ കോയ (66 ), ചെറിയേരി പ്രേമന്‍ (66) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.

ഇവരെ ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. നിവേദ്കൃഷ്ണയുടെ വയറിനും, മുംതസിന്റെ കാലിനുമാണ് കടിയേറ്റത്. സമീപത്തെ വീടുകളിലെ വളര്‍ത്തുനായകളെയും തെരുവുനായ കടിച്ചു. തുടര്‍ന്ന് തെരുവുനായയെ ചത്തനിലയില്‍ കണ്ടെത്തി.