എലത്തൂര്‍ സ്വദേശിനിയുടെ ആത്മഹത്യ: ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതിയുമായി യുവതിയുടെ ബന്ധുക്കള്‍
എലത്തൂര്‍: ഭര്‍തൃവീട്ടില്‍നിന്ന് സ്വന്തംവീട്ടിലേക്ക് വന്ന മകള്‍ കിടപ്പുമുറിയില്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ മാതാപിതാക്കള്‍ എലത്തൂര്‍ പോലീസില്‍ പരാതി നല്‍കി. എടക്കാട് കക്കുഴിപ്പാലത്തെ ഓട്ടോ ഡ്രൈവറായ എടക്കണ്ടിയില്‍ സെല്‍വന്റെ മകള്‍ വിനിലാ രാജ് (22) നെയാണ് ശനിയാഴ്ച രാവിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
തൊട്ടില്‍കെട്ടുന്ന കയറില്‍ തൂങ്ങി മരിക്കുകയായിരുന്നു. മകളുടെ മരണത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്ക് പങ്കുണ്ടെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. മൊകവൂര്‍ കൈപ്പുറത്ത് പാലത്തിന് സമീപം ചേലംവയലില്‍ വിഷ്ണുവാണ് വിനിലയുടെ ഭര്‍ത്താവ്.
