ഈദുൽ ഫിത്തറിനെ വരവേൽക്കാനൊരുങ്ങി വിശ്വാസികൾ; പേരാമ്പ്രയിലും പരിസര പ്രദേശങ്ങളിലും ഈദ്​ ഗാഹ് എവിടെയെല്ലാമുണ്ടെന്നറിയാം


പേരാമ്പ്ര: ആരാധനകളും സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളും കൊണ്ട് സജീവമായ റംസാൻ മാസത്തിന് പരിസമാപ്തി കുറിച്ചെത്തുന്ന ഈദുൽ ഫിത്തറിനെ വരവേൽക്കാനൊരുങ്ങുകയാണ് പേരാമ്പ്രയിലെ വിശ്വാസികൾ. ഇന്നലെ ശവ്വാൽ മാസപ്പിറവി കാണാത്തതിനാൽ റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് ഇസ്‍ലാം മതവിശ്വാസികള്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. സംസ്ഥാനത്തുടനീളം നാളെ ഈദ് ​ഗാഹുകളും പെരുന്നാൾ നമസ്ക്കാരവും സംഘടിപ്പിക്കുന്നുണ്ട്.

പേരാമ്പ്ര മേഖലയിൽ ഈദ്​ ഗാഹ് എവിടെയെല്ലാമുണ്ടെന്നും ആരെല്ലാം നേതൃത്വം നൽകുമെന്നും നോക്കാം…

ഈ​ദ് ​ഗാഹ്:

പേരാമ്പ്ര ടാക്സി സ്റ്റാൻഡ്: ജൗഹർ അയനിക്കോട് -7,30

പാലേരി ടൗൺ: റസാഖ് പാലേരി 7.30.

കാടിയങ്ങട് പാലം: സലാഹുദ്ദീൻ സലാഹി -7.45

കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂൾ: ശുക്കൂർ സ്വലാഹി ആലപ്പുഴ -7.30

വേളം ശാന്തിനഗർ ഇ. ബഷീർ മാസ്റ്റർ -8.00

പാലേരി പാറക്കടവ് മദ്റസക്കു സമീപം: ഫൈസൽ പൈങ്ങോട്ടായി -7.30

ദേവർകോവിൽ അക്വിഡേറ്റിനു സമീപം: സഈദ് തളിയിൽ -7.30

അടുക്കത്ത് ഖുർ ടർഫ് നാസർ മൗലവി വാണിമേൽ -7.15

അടുക്കത്ത് മസ്ജിദുറഹ്മക്ക് സമീപം: വി.എം. ലുഖ്മാൻ -7.00