ത്യാഗസ്മരണയില്‍ പേരാമ്പ്രയില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു


പേരാമ്പ്ര: ത്യാഗസ്മരണയില്‍ നാടെങ്ങും ബലിപെരുന്നാള്‍ ആഘോഷിച്ചു. പള്ളികളില്‍നടന്ന ബലിപെരുന്നാള്‍ നമസ്‌കാരത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. പേരാമ്പ്ര മഹല്ല് ജുമാ മസ്ജിദില്‍ മുനീര്‍ ദാരിമി നരിപ്പറ്റ, പേരാമ്പ്ര സലഫി ജുമാ മസ്ജിദില്‍ ജൗഹര്‍ അയനിക്കോട്, പേരാമ്പ്ര മസ്ജിദുന്നൂറില്‍ ഷാക്കിര്‍ വേളം, പേരാമ്പ്ര ജബലുന്നൂര്‍ മസ്ജിദുശിഹാബല്‍ പി.എം. കോയ മുസ്‌ല്യാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പേരാമ്പ്ര സിറാജുല്‍ഹുദാ ജുമാ മസ്ജിദില്‍ ശംസുദ്ദീന്‍ നിസാമി, കൂനിയോട് ജുമാ മസ്ജിദില്‍ കുഞ്ഞിമൂസ മുസ്‌ല്യാര്‍, കല്ലൂര്‍ – കൂത്താളി ബിലാല്‍ ജുമാ മസ്ജിദില്‍ അബ്ദുല്‍ ഗഫൂര്‍ നിസാമി, കക്കാട് ജുമുഅത്ത് പള്ളിയില്‍ അഷ്‌റഫ് അമാനി, വാല്യക്കോട് ജുമാ മസ്ജിദില്‍ മജീദ് ദാരിമി, മുളിയങ്ങല്‍ മസ്ജിദുല്‍ ഇസ്ലാഹിയില്‍ സെയ്ഫുദ്ദീന്‍ കട്ടിപ്പാറ എന്നിവരും നമസ്‌കാരത്തിന് നേതൃത്വം നല്‍കി.

എരവട്ടൂര്‍ ഹുജ്ജത്തുല്‍ ഇസ്‌ലാം ജുമുഅത്ത് പള്ളിയില്‍ അബ്ദുസ്സമദ് ജലാലി ദാരിമി, വയലാളി മസ്ജിദുത്തഖ് വയില്‍സയ്യിദ് സമാഹ് അന്‍വരി, ചേനോളി ജുമുഅത്ത് പള്ളിയില്‍ ശുക്കൂര്‍ സഅദി, കുട്ടോത്ത് നു സ്‌റത്തുല്‍ ഇസ്‌ലാം ജുമാ മസ്ജിദില്‍ സുഹൈല്‍ ഹൈത്തമി, കടിയങ്ങാട് ജുമാ മസ്ജിദില്‍ അബ്ദുല്‍ കരീം ദാരിമി തുടങ്ങിയവര്‍ പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി.