പരിസ്ഥിതി മിത്രം പുരസ്‌കാര ജേതാവ് മണലില്‍ മോഹനന് എഫാസ് വടകരയുടെ ആദരം


വടകര: സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതി മിത്രം പുരസ്‌കാര ജേതാവ് മണലില്‍ മോഹനനെ എഫാസ് വടകര ആദരിച്ചു. വടകര ടൗണ്‍ഹാളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു ഉദ്ഘാനം ചെയ്തു.

കെ.വി ശശിധരന്‍ പുരസ്‌കാരം സമ്മാനിച്ചു. എന്‍.ചന്ദ്രന്‍ മണലില്‍ മോഹനനെ പൊന്നാടയണിച്ചു. പരിപാടിയുടെ ഭാഗമായി ‘നമ്മുടെ ഭൂമി നമ്മുടെ ഭാവി’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച രചനാമത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം കെ.പി ബിന്ദു, പി.എം ലീന, പി.പി ചന്ദ്രശേഖരന്‍, കെ.കെ ബിജുള, ടി.കെ അഷ്‌റഫ് എന്നിവര്‍ നല്‍കി.

വൃക്ഷത്തെ വിതരണം അഖില്‍ രാജന് നല്‍കി ബി.പി ശൈലജ നിര്‍വ്വഹിച്ചു. വി.കെ ബാലന്‍, കെ.ശ്രീധരന്‍ എന്നിവരെ മണലില്‍ മോഹനന്‍ ആദരിച്ചു. ടിവിഎ ജലീല്‍ അധ്യക്ഷത വഹിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം പ്രൊഫ.കെ ശ്രീധരന്‍, കോര്‍പറേഷന്‍ സെക്രട്ടറി യു.എ ബിനി, കെ.ശ്രീധരന്‍, ആര്‍ ബലറാം, പി.കെ കൃഷ്ണദാസ്, വത്സലന്‍ കുനിയില്‍ എന്നിവര്‍ സംസാരിച്ചു.

സി.വത്സകുമാര്‍ സ്വാഗതവും ബാലകൃഷ്ണന്‍ കാനപ്പള്ളി നന്ദിയും പറഞ്ഞു. തുടര്‍ന്ന് വടകര മ്യൂസിഷന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ മധുരം മോഹനം പ്രകൃതി ഗീതിക ഗാനസദസും അരങ്ങേറി.

പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ അവാര്‍ഡ് തുക ശാസ്ത്ര സാഹിത്യ പരിഷത്തിന് കൈമാറുമെന്ന് മറുപടി പ്രസംഗത്തില്‍ മണലില്‍ മോഹനന്‍ പറഞ്ഞു.