എരവട്ടൂര്‍ എ.എം.എല്‍.പി സ്‌കൂള്‍ പ്രധാനധ്യാപകനായിരുന്ന എടവരാട് വട്ടക്കണ്ടി കുഞ്ഞബ്ദുല്ല മാസ്റ്റര്‍ അന്തരിച്ചു



പേരാമ്പ്ര: എരവട്ടൂര്‍ എ.എം.എല്‍.പി സ്‌കൂള്‍ പ്രധാനധ്യാപകനായിരുന്ന എടവരാട് വട്ടക്കണ്ടി കുഞ്ഞബ്ദുല്ല മാസ്റ്റര്‍ അന്തരിച്ചു. 83 വയസാണ്.
എടവരാട് മുഈനൂല്‍ ഇസ്ലാം സെക്കണ്ടറി മദ്രസ കമ്മിറ്റി സിക്രട്ടറി, കൈപ്രം മഹല്ല് സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ഭാര്യ: സൈനബ കിഴക്കേടത്ത് (മരുതേരി).
മക്കള്‍: നാസര്‍ മാസ്റ്റര്‍ (എന്‍.എ.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പെരിങ്ങത്തൂര്‍ അധ്യാപകന്‍, പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറര്‍), ഷാഹിദ (എരവട്ടൂര്‍ എന്‍.വി യു.പി. സ്‌കൂള്‍ അധ്യാപിക), സോന (തിക്കോടി).

മരുമക്കള്‍: നജ്മ (ചങ്ങരോത്ത് എ.എം.യു.പി സ്‌കൂള്‍ അധ്യാപിക), യൂസുഫ് കെ.കെ.(സൗദി), ഫസല്‍(സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, ബാംഗ്ലൂര്‍).

സഹോദരങ്ങള്‍: ഫാത്തിമ കിഴക്കെ മണ്ണില്‍, പരേതരായ വട്ടക്കണ്ടി കുഞ്ഞമ്മത്, വട്ടക്കണ്ടി മൂസ്സ.

ഖബറടക്കം നാളെ രാവിലെ 7.30 കൈപ്രം പള്ളിയില്‍.