സോഷ്യലിസ്റ്റ് പ്രവര്‍ത്തകന്‍ മേപ്പയ്യൂര്‍ എടപ്പേങ്ങാട്ടമിത്തല്‍ ഇ.എ കുഞ്ഞിരാമന്‍ അന്തരിച്ചു
മേപ്പയ്യൂർ: സോഷ്യലിസ്റ്റ് പ്രവർത്തകനും ജനതാ പാർട്ടിയുടെയും ജനതാദളിൻ്റെയും പ്രവർത്തകനായിരുന്ന എടപ്പേങ്ങാട്ടമിത്തൽ ഇ.എ കുഞ്ഞിരാമൻ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. മേപ്പയ്യൂർ വാർഡ് കമ്മറ്റി പ്രസിഡണ്ടും പഞ്ചായത്ത് കമ്മറ്റി അംഗവും ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കൊഴുക്കല്ലൂരിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ കുഞ്ഞിരാമൻ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. നിരവധി സമരങ്ങളിൽ പങ്കെടുത്ത് കൊടിയ മർദ്ദനം ഏൽക്കുകയും ചെയ്തിട്ടുണ്ട്. കൂത്താളി ഭൂ സമരത്തിലും അദ്ദേഹം പങ്കാളിയായി. മേപ്പയൂരിൽ നിന്ന് സമരഭൂമിയിലേക്ക് നടന്ന് ഉൽപ്പന്ന ജാഥയുടെ നേതൃത്വവും വഹിച്ചു. മേപ്പയ്യർ കോ-ഓ അർബൻ ബാങ്ക് ഭരണ്ട സമിതി അംഗമായി പ്രവർത്തിച്ചതിനൊപ്പം മേപ്പയ്യൂർ സർവീസ് സഹകരണ ബാങ്ക് സ്ഥാപനത്തിലും പ്രധാന പങ്ക് വഹിച്ചു.
പരേതരായ കണ്ണൻ്റെയും കല്യാണിയുടെയും മകനാണ്. കീഴൂർ സ്വദേശിനി ഗിരിജയാണ് ഭാര്യ. മക്കൾ: ജി.കെ.സുനിൽകുമാർ (കമ്പ്യൂട്ടർ എഞ്ചിനിയർ) മരുമക്കൾ: സിനി തകുമാരി അശ്വനി, സുരേഷ് (സംസ്ഥാന സഹകരണ ബാങ്ക്). സഹോദരങ്ങൾ: ശ്രീധരൻ, ദേവി, പരേതരായ കേളപ്പൻ, ഇ.എം.കണാരൻ(റിട്ട.സർവ്വേയർ) നാരായണൻ (റേഷൻ കട), വിജയൻ.