എഴുപതിന്റെ നിറവില്‍ എടച്ചേരി വിജയ കലാവേദി ആന്റ്‌ ഗ്രന്ഥാലയം; ‘ആരവം വിജയ@ 70’ ഞായറാഴ്ച


നാദാപുരം: എടച്ചേരി വിജയ കലാ വേദി ആന്റ്‌ ഗ്രന്ഥാലയത്തിന്റെ നാലു മാസം നീണ്ടു നിൽക്കുന്ന “ആരവം വിജയ@ 70′ എഴുപതാം വാർഷികാഘോഷത്തിന് ഞായറാഴ്ച തുടക്കമാവുമെന്ന് ഭാരവാഹികൾ പറഞ്ഞു. വൈകീട്ട് 5മണിക്ക്‌ സിനിമാതാരം ഗായത്രി വർഷ ഉദ്ഘാടനം ചെയ്യും.

ഫോക്ക് ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയാവും. ഡോ പി.ജെ വിൻസന്റ്‌ മുഖ്യ പ്രഭാഷണം നടത്തും. പി ജയചന്ദ്രന് സ്മരണാഞ്ജലി, ഇ.പി സജീവൻ്റെ പാട്ടും വർത്തമാനവും, പ്രദേശിക കലാകാരൻ പങ്കെടുക്കുന്ന ഗാനാർച്ചനയും നടക്കും. വൈകീട്ട് 7മണിക്ക്‌ ബ്ലേക്ക് മീഡിയ കണ്ണൂർ ഉരിയാട്ട് പെരിമയുടെ ഫോക്ക് മെഗാഷോ അരങ്ങേറും.

ബാറ്റ്മിമിൻ്റെൺ, ഫിലീം ഫെസ്റ്റ് വെൽ, കുടുംബശ്രീ കലോത്സവം, വർണോത്സവം, അറിവരങ്ങുകൾ തുടങ്ങിയ പരിപാടികൾ വാർഷികത്തിൻ്റെ ഭാഗമായി നടക്കും. വാർത്ത സമ്മേളനത്തിൽ രാജീവ് വളളിൽ, കെ.ടി.കെ പ്രേമൻ, കെ രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Description: Edachery Vijaya Kala Vedi and Library ‘Aravam Vijaya @ 70’ on Sunday