ഉരുൾപ്പൊട്ടലിൽ തകർന്ന വയനാട്ടിലെ ജനതയെ ചേർത്തുനിർത്തി എടച്ചേരി പഞ്ചായത്ത്; മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏഴുലക്ഷം രൂപ കൈമാറി
എടച്ചേരി: ഉരുൾപൊട്ടലിൽ തകർന്ന വയനാടിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് എടച്ചേരി ഗ്രാമപഞ്ചായത്തിൻ്റെ സഹായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എടച്ചേരി ഗ്രാമപഞ്ചാത്ത് ഏഴു ലക്ഷം രൂപ കൈമാറി.
ജില്ലാ കളക്‌ടർ സ്നേഹിൽകുമാർ സിങ്ങ് ഏഴ് ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. കോഴിക്കോട് കളക്ടറേറ്റിലെത്തി എടച്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പത്മിനി, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.രാജൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാജൻ കൊയിലോത്ത്, പഞ്ചായത്ത് സെക്രട്ടറി മോഹൻ കുമാർ എന്നിവർ ചേർന്നാണ് ചെക്ക് കൈമാറിയത്.
Summary: Edachery Panchayat held together the people of Wayanad who were devastated by Urulpettel; 7 lakhs was handed over to the Chief Minister’s relief fund