എ കണാരൻ ഇരുപതാമത് ചരമവാർഷികം; കർഷക തൊഴിലാളി നേതാവിന്റെ ഓർമ്മയിൽ എടച്ചേരി


എടച്ചേരി: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎ യുമായിരുന്ന എ കണാരന്റെ ഇരുപതാമത് ചരമവാർഷിക ദിനം ആചരിച്ചു. സ്മൃസ്തി മണ്ഡപത്തിൽ ജില്ലാ സെക്രട്ടറി പി മോഹനൻ ,ഏരിയാ സെക്രട്ടറി എ മോഹൻ ദാസ് ,ലോക്കൽ ടി വി ഗോപാലൻ എന്നിവർ പുഷ്പ്പ ചക്രം സമർപ്പിച്ചു.

വൈകീട്ട് തലായിൽ നിന്നും ആരംഭിച്ച റെഡ് വളണ്ടിയർ മാർച്ചും പ്രകടനവും എടച്ചേരിയിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം പി മോഹനൻ ഉദ്ഘാടനം ചെയ്തു. യു കെ ബാലൻ അധ്യക്ഷനായി.വി പി കുഞ്ഞികൃഷ്ണൻ, പി പി ചാത്തു, എ മോഹൻ ദാസ്, കെ കെ ദിനേശൻ പുറമേരി, ടി അനിൽകുമാർ, ടി വി ഗോപാലൻ എന്നിവർ സംസാരിച്ചു. അലോഷിയുടെ ഗസലും അരങ്ങേറി.