പ്രമുഖ വ്യവസായി ​ഗോകുലം ​ഗോപാലന്റെ ധനകാര്യ സ്ഥാപനത്തിൽ ഇഡി പരിശോധന


കൊച്ചി: പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ (ഇ.ഡി) പരിശോധന. ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ സ്ഥാപനത്തിലാണ് ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് ഉദ്യോ​ഗസ്ഥരെത്തിയത്.

ഇ.ഡി. സംഘത്തിൽ കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരുമുണ്ടെന്നാണ് വിവരം. ചിട്ടി ഇടപാടിന്റെ പേരിൽ ഫെമ നിയമ ലംഘനം നടത്തി എന്ന ആരോപണത്തെ തുടർന്നാണ് പരിശോധന. റെയ്ഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മോഹൻലാൽ നായകനായ എമ്പുരാൻ എന്ന ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയാണ് ഗോകുലം ഗോപാലൻ.