സുഖനിദ്രയിലായിരുന്ന നായ ഞെട്ടിയുണർന്ന് ചാടിയെണീറ്റ് ഒന്നും മനസിലാവാതെ ചുറ്റും നോക്കുന്നു; കാസർകോട്ടെ ഭൂചലനത്തിന്റെ സി.സി.ടി.വി ദൃശ്യം കാണാം


കാസര്‍കോഡ്: കാസര്‍കോഡ് ഇന്ന് രാവിലെ ഉണ്ടായ ഭൂചലനത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത്. ഇന്ന് രാവിലെ 7:46 നാണ് ഭൂചലനമുണ്ടായത്. പാണത്തൂര്‍, കല്ലെപ്പള്ളി, പനത്തടി, റാണിപുരം എന്നിവിടങ്ങളിലാണ് ശബ്ദത്തോടെ ചെറിയ പ്രകമ്പനം അനുഭവപ്പെട്ടത്.

റിക്ടര്‍ സ്‌കെയിലില്‍ 3.5 രേഖപ്പെടുത്തിയ ഭൂചലനമാണ് കാസര്‍കോഡ് ഉണ്ടായത്. പത്ത് കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. കര്‍ണ്ണാടകയിലാണ് പ്രഭവകേന്ദ്രം.

കർണാടകയിലെ കൂർഗാണ് പ്രഭവകേന്ദ്രം. കണ്ണൂര്‍ ജില്ലയുടെ മലയോരമേഖലയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നാശങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല.

സുള്ള്യ താലൂക്കില്‍ ഞായറാഴ്ചയും ഭൂചലനം അനുഭവപ്പെട്ടിരുന്നു. രാവിലെ ഒമ്പത് മണിയോടെയായിരുന്നു ഭൂചലനം. അഞ്ച് സെക്കന്റോളം നീണ്ട ഭൂചലനത്തെ തുടര്‍ന്ന് ഒരു വീടിന്റെ ചുമരില്‍ വിള്ളല്‍ ഉണ്ടായി. കുടകിന്റെ ഭാഗമായ കരിക്കെയ്ക്ക് സമീപം 2.3 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. ഇതിന്റെ പ്രതിഫലനമാണ് സുള്ള്യ ഭാഗത്ത് ഉണ്ടായത് എന്നാണ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചത്.

വീഡിയോ കാണാം: