വടകരയില്‍ നാളെ ഇ-ചെലാന്‍ അദാലത്ത്
വടകര: മോട്ടോര്‍ വാഹന വകുപ്പും കോഴിക്കോട് റൂറല്‍ ജില്ലാ പോലീസും ചേര്‍ന്ന് ശനിയാഴ്ച ഇ-ചെലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നു. രാവിലെ എട്ട് മണി മുതല്‍ പകല്‍ ഒരു മണി വരെ വടകര ആര്‍ടിഒ ഓഫീസിലാണ് അദാലത്ത്.
പല കാരണങ്ങളാല്‍ ചെലാനുകള്‍ അടയ്ക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് പങ്കെടുക്കാം. പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. എടിഎം, ക്രെഡിറ്റ്, ഡബിറ്റ് കാര്‍ജ് വഴിയോ യുപി ഐ ആപ്പ് വഴിയോ ആണ് പണ അടക്കാന്‍ കഴിയുക.
Description: E-challan adalat tomorrow in Vadakara