കേരള പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം; നാദാപുരത്ത് സ്വാ​ഗത സംഘം ഓഫീസ് തുറന്നു


നാദാപുരം: കേരള പോലീസ് അസോസിയേഷന്റെ 38ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ഡിവൈഎസ്പി ഷൈജു പി.എൽ നിർവഹിച്ചു. ജൂലൈ 19, 20 തീയ്യതികളായി നാദാപുരത്ത് വെച്ചാണ് ( ഓത്തിയിൽ ഓഡിറ്റോറിയം) ജില്ലാ സമ്മേളനം നടക്കുന്നത്.

സ്വാഗതസംഘം ചെയർമാൻ ജിതേഷ് വി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ ശരത്ത് കൃഷ്ണ.പി സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം സുരേഷ് കുമാർ നന്ദിയും പറഞ്ഞു. കേരള പോലീസ് ഓഫീസാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം അനിൽ കുമാർ എന്നിവർ സംസാരിച്ചു. കെപിഎ ജില്ലാ സെക്രട്ടറി സുഖിലേഷ്, പ്രസിഡൻ്റ് ഷനോജ് ജില്ലാ ട്രഷറർ സജിത്ത്, സംസ്ഥാന നിർവാഹക സമിതി അംഗം സുധീഷ് കെ എന്നിവർ ഉൾപ്പെടെ സംഘടനയുടെ ജില്ലാ സംസ്ഥാന ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു.