ലഹരിയാകാം കളിയിടങ്ങളോട്; ഡി.വെെ.എഫ്.ഐയുടെ ഫുട്‌ബോൾ ടൂർണ്ണമെന്റിൽ ചാമ്പ്യൻമാരായി പേരാമ്പ്ര വെസ്റ്റ് മേഖല


പേരാമ്പ്ര: ഡി.വെെ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫുട്‌ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. ലഹരിയാകാം കളിയിടങ്ങളോട് എന്ന ആശയമുയർത്തിയാണ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചത്. മുതുകാട് പന്നിക്കോട്ടൂർ സ്റ്റേഡിയത്തിൽ നടന്ന ടൂർണ്ണമെന്റിന്റെ ഉദ്ഘാടനം ഡി.വെെ.എഫ്.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ സുനിൽ നിർവഹിച്ചു.

ജില്ലാ കമ്മിറ്റി അംഗം സി കെ രൂപേഷ് അധ്യക്ഷത വഹിച്ചു. വി കെ അമർഷാഹി, ആർ ബിനിൽ രാജ്, അഖിലേഷ് കെ പി എന്നിവർ സംസാരിച്ചു. ബ്ലോക്ക് കമ്മിറ്റി അംഗം സൂരജ് സ്വാഗതവും അമൽ കൃഷ്ണ നന്ദിയും പറഞ്ഞു.

ആവേശകരമായ മത്സരങ്ങളിൽ പേരാമ്പ്ര വെസ്റ്റ് മേഖല ചാമ്പ്യൻമാരായി. ആവള മേഖല റണ്ണേഴ്‌സ് അപ്പായി.