ലഹരിക്കെതിരെ പ്രചാരണവുമായി മന്തരത്തൂരിൽ ഡി.വൈ.എഫ്.ഐ യുടെ വീട്ടുമുറ്റ സദസ്സ്


മണിയൂർ: മയക്ക്മരുന്ന് ലഹരി ഉപയോഗത്തിനെതിരെ ഡിവൈഎഫ്ഐ എടത്തുംകര യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച വീട്ടുമുറ്റ സദസ്സ് സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ മന്തരത്തൂർ മേഖലാ സെക്രട്ടറി വൈശാഖ് ബി.എസ് ഉദ്ഘാടനം ചെയ്തു. വടകര അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി കെ.ജയപ്രസാദ് മുഖ്യപ്രഭാഷണം നടത്തി.

ലഹരിക്കെതിരായ പ്രവർത്തനങ്ങൾ വീടുകളിൽ നിന്നും തുടക്കേണ്ടതുണ്ട്. കുട്ടികളെ ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ നിന്നും മോചിപ്പിക്കാൻ സമുഹത്തിൻ്റെ വലിയ ഇടപെടൽ ആവശ്യമാണ്.
യൂണിറ്റ് സെക്രട്ടറി സാരംഗ്.എം.ടി സ്വാഗതം പറഞ്ഞു. വൈഷ്ണവി അധ്യക്ഷത വഹിച്ചു. ആകാശ് കൃഷ്ണൻ ചടങ്ങിന് നന്ദി പറഞ്ഞു.

Summary: DYFI’s backyard audience in Maniyoor campaigning against drugs