വാഹന സൗകര്യമെത്താത്ത ചെങ്കുത്തായ സ്ഥലത്തേക്ക് വീടുനിര്‍മ്മാണത്തിനാവശ്യമായ സാധനങ്ങല്‍ എത്തിച്ച് ഡി.വൈ.എഫ്.ഐ കൂരാച്ചുണ്ട് മേഖല യൂത്ത് ബ്രിഗേഡ് വളണ്ടിയര്‍മാര്‍


കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പോലീസ് സ്റ്റേഷന്‍ കോളനിയിലെ ഒരു കുടുംബത്തിന് വീട് നിര്‍മ്മാണത്തിനാവശ്യമായ സാധനങ്ങള്‍ തലച്ചുമടായി എത്തിച്ച് ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് വളണ്ടിയര്‍മാര്‍.

വാഹന സൗകര്യമെത്താത്ത ചെങ്കുത്തായ സ്ഥലത്തേക്ക് വീടുനിര്‍മ്മാണത്തിനാവശ്യമായ സാധനങ്ങല്‍ എത്തിക്കുകയായിരുന്നു ഇവര്‍.

വാഹനസൗകര്യമില്ലാത്തതിനാലും റോഡില്‍ നിന്നും ഒരുപാട് ദൂരെയായതിനാലും വീട് നിര്‍മ്മാണം ആരംഭിക്കാനാവാതെ ബുദ്ധിമുകയായിരുന്നു കുടുംബം. പതിനൊന്ന് പേരടങ്ങിയ വളണ്ടിയര്‍മാരാണ് സന്നദ്ധ സംഘത്തിലുണ്ടായിരുന്നത്.

summery: dyfi youth brigadiers delivered materials needed for house construction to a steep place where there is no vehicle facility