കോളേജിന് സമീപത്ത് വച്ച് അപകടം; പെരിന്തല്‍മണ്ണയില്‍ നിയമ ബിരുദ വിദ്യാര്‍ത്ഥിനി മരിച്ചു.


പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നിയമ ബിരുദ വിദ്യാര്‍ത്ഥിനി മരിച്ചു. കുന്നംകുളം അകതിയൂര്‍ സ്വദേശി അനുഷ ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസ്സായിരുന്നു.

ഡി.വൈ.എഫ്.ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ആയ അനുഷ മലപ്പുറം എം.സി.ടി കോളേജിലെ നിയമ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു.

കഴിഞ്ഞ ആഴ്ച കോളേജിന് സമീപത്ത് വച്ച് ഇരുചക്ര വാഹനം അപകടത്തിലപ്പെട്ട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അനുഷ. ചികിത്സയിലിരിക്കെയായിരുന്നു മരണം.