കെ.സുധാകരന്‍ എം.പി രാജി വെക്കുക: പേരാമ്പ്രയില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം



പേരാമ്പ്ര: പുരാവസ്തു തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത കെ സുധാകരന്‍ എംപി സ്ഥാനം രാജവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പേരാമ്പ്രയില്‍ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ എം.എം ജിജേഷ് ഉദ്ഘാടനം ചെയ്തു.


പ്രതിഷേധത്തില്‍ കെ സുധാകരന്റെ കോലം കത്തിച്ചു. ബ്ലോക്ക് സെക്രട്ടറി വി കെ അമര്‍ഷാഹി, ജില്ലാ കമ്മിറ്റി അംഗം ആദിത്യ സുകുമാരന്‍ ,ആര്‍ ബിനില്‍രാജ്, അഖിലേഷ് കെ പി
തുടങ്ങിയവര്‍ സംസാരിച്ചു.

മോന്‍സന്‍ മാവുങ്കല്‍ ഒന്നാംപ്രതിയായ വ്യാജപുരാവസ്തു തട്ടിപ്പു കേസിലാണ് കെ. സുധാകരനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കോടതി നിര്‍ദേശമുളളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സുധാകരനെ ജാമ്യത്തില്‍ വിടുകയായിരുന്നു. പന്തീരാങ്കാവ് സ്വദേശിയുടെ പരാതിയിലാണ് സുധാകരനെ അറസ്റ്റ് ചെയ്തിരുന്നത്.