യുവാക്കളിലും കുട്ടികളിലും വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം; ബോധവല്‍ക്കരണവുമായി പേരാമ്പ്രയില്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ‘ജനകീയ കവചം’ ജനകീയ സദസ്സ്


പേരാമ്പ്ര: യുവാക്കളിലും കുട്ടികളിലും ലഹരി ഉപയോഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഡി.വൈ.എഫ്.ഐ പേരാമ്പ്രയില്‍ ജനകീയസദസ് സംഘടിപ്പിച്ചു. പേരാമ്പ്ര ഈസ്റ്റ് മേഖല കമ്മിറ്റി ലഹരിക്കെതിരെ ‘ജനകീയ കവചം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പരിപാടി നടത്തിയത്.

ജനകീയസദസ് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ.്ഐ പേരാമ്പ്ര ഈസ്റ്റ് മേഖല പ്രസിഡന്റ് കെ.ടി സുധാകരന്‍ അധ്യക്ഷത വഹിച്ചു.എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ സുരേഷ് ബാബു ലഹരിക്കെതിരായ ക്ലാസ് എടുത്തു.

പേരാമ്പ്ര പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ഹബിബുള്ള, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം റീന, സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം ടി.പി കുഞ്ഞനന്തന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. പ്രിയേഷ് , ഡിവൈഎഫ്ഐ ജില്ല സെക്രട്ടറിയറ്റംഗം എം.എം. ജിജേഷ് ജില്ലകമ്മറ്റി അംഗങ്ങളായ സി.കെ രൂപേഷ്, വി.കെ. അമര്‍ഷാഹി എന്നിവര്‍ സംസാരിച്ചു.

യോഗത്തില്‍ ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി അഖിലേഷ് കെ.പി സ്വാഗതവും ട്രഷറര്‍ കെ.എന്‍ നിജിന്‍ നന്ദിയും പറഞ്ഞു.

summary: DYFI perambra east region committee organized a public meeting to create awareness against drug addiction