രണ സ്മരണ; അനശ്വര രക്തസാക്ഷികളുടെ ഓർമ പുതുക്കി ഡിവൈഎഫ്ഐ പന്തിരിക്കര മേഖല കമ്മറ്റി


പന്തിരിക്കര: അനശ്വര രക്തസാക്ഷികളായ ഭഗത് സിംഗ്, രാജ് ഗുരു, സുഖ്ദേവ് എന്നിവരുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി രണ സ്മരണയുമായി ഡിവൈഎഫ്ഐ പന്തിരിക്കര മേഖല കമ്മറ്റി.

കവുങ്ങുള്ള ചാലിൽ വെച്ച് നടന്ന പരിപാടി ഡിവൈഎഫ്ഐ മുൻ ജില്ലാ കമ്മറ്റി അംഗം പി.എസ്. പ്രവീൺ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം അഡ്വ. ആദിത്യ സുകുമാരൻ സംസാരിച്ചു.

മേഖല പ്രസിണ്ടന്റ് ഏ.സി. ഷൈജു അധ്യക്ഷത വഹിച്ചു. മേഖല കമ്മറ്റി അംഗം അമൃത് ലാൽ സ്വാഗതം പറഞ്ഞു. മേഖല ജോ. സെക്രട്ടറി പി.കെ. വരുൺ നന്ദി പറഞ്ഞു.

അഭിഭാഷകയായി എൻറോൾ ചെയ്ത ജില്ലാ കമ്മറ്റി അംഗം അഡ്വ. ആദിത്യ സുകുമാരന് ഡിവൈഎഫ്ഐ കവുങ്ങുള്ള ചാലിൽ യൂണിറ്റ് ഉപഹാരം നൽകി.