ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി വഗാഡിന്റെ ചോറോട് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം; പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി
ചോറോട്: ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി ചോറോട് വഗാഡ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
ദേശീയപാത ദുരിതപാതയാക്കി മാറ്റിയ വഗാഡ് കമ്പനിക്കെതിരെ, വഗാഡിന്റെ അശാസ്ത്രീയ നിർമാണത്തിനെതിരെ എന്ന മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ച് വഗാഡ് ഓഫീസിന് സമീപം പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി.
മാർച്ച് ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി മെംബർ കെ ഭഗീഷ് ഉദ്ഘാടനം ചെയ്തു. ബ്രിജിത്ത് ബാബു അധ്യക്ഷത വഹിച്ചു. പി സുബീഷ്, കെ എൻ ആദർശ്, സബിഷ സി.കെ, എ കെ ഷിനിൽ, കെ കെ ഷനൂബ് , കെ പി ജിതേഷ്, കെ കെ ബബിത്ത് എന്നിവർ സംസാരിച്ചു