സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം അനുവദിക്കില്ല; പ്രതിഷേധവുമായി ഡിവൈഎഫ്ഐ കണ്ണമ്പത്ത് യൂണിറ്റ്


പേരാമ്പ്ര: അരിക്കുളത്ത് ഡിവൈഎഫ്ഐയുടെ കൊടിമരം സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. അരിക്കുളം മേഖലയിലെ കണ്ണമ്പത്ത് യൂണിറ്റിന്റെ കൊടിമരമാണ് രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്.

കൊടിമരത്തിൽ ഉയർത്തിവെച്ചിരുന്ന പതാകയും കഴിഞ്ഞ ദിവസം നശിപ്പിച്ചിരുന്നു. ഇത്തരക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സംഘടന ഭാരവാഹികൾ വ്യക്തമാക്കി. പ്രതിഷേധ സൂചകമായി ഡിവൈഎഫ്ഐ കണ്ണമ്പത്ത് യൂണിറ്റ് കമ്മിറ്റി കൊടിമരത്തിൽ പോസ്റ്റർ സ്ഥാപിച്ചു.