സുരക്ഷ പാലിയേറ്റിവിന് ഹോം കെയര്‍ വാഹനം; നാടിന് സമര്‍പ്പിച്ച് ഡി.വൈ.എഫ്.ഐ കല്‍പ്പത്തൂര്‍ മേഖല കമ്മറ്റി


പേരാമ്പ്ര: ഡി.വൈ.എഫ്.ഐ കല്‍പ്പത്തൂര്‍ മേഖല കമ്മറ്റി സുരക്ഷ പാലിയേറ്റിവിന് ഹോം കെയര്‍ വാഹനം കൈമാറി.

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് സുരക്ഷ മേഖല കണ്‍വീനര്‍ സി.പി. ബിജുവിന് താക്കോല്‍ കൈമാറി ഉദ്ഘാടനം ചെയ്തു.

കെ.സി. ബാബുരാജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍. ശരദ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി. ഷൈജു, ജില്ലാ സെക്രട്ടറിയറ്റ് അംഗം എം.എം. ജിജേഷ്, വി.കെ. അമര്‍ഷാഹി, ആദിത്യ സുകുമാരന്‍, സി.കെ. രൂപേഷ്, പി.സി. സജിദാസ്, രജിന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. മേഖല സെക്രട്ടറി പി.പി. സമീര്‍ സ്വാഗതം പറഞ്ഞു. മേഖല പ്രസിഡന്റ് മിഥുന്‍ നന്ദി പറഞ്ഞു.