ഫ്രീഡം സ്ട്രീറ്റ്; ഡിവൈഎഫ്‌ഐ ജില്ലാ ജാഥ ഇന്ന് പേരാമ്പ്രയില്‍


പേരാമ്പ്ര: സ്വാതന്ത്ര്യദിനത്തില്‍ സംഘടിപ്പിക്കുന്ന ഫ്രീഡം സ്ട്രീറ്റിന്റെ പ്രചാരണാര്‍ത്ഥം ഡിവൈഎഫ്‌ഐ നടത്തുന്ന ജില്ലാ ജാഥ പേരാമ്പ്രയില്‍ പര്യടനം തുടങ്ങി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജുവിന്റെ നേതൃത്വത്തിലാണ് ജാഥ പുരോഗമിക്കുന്നത്.

കാലത്ത് 10 മണിക്ക് പാലേരിയില്‍ നിന്ന് തുടങ്ങിയ ജാഥ 11മണിക്ക് കൂത്താളിയിലും 12 മണിക്ക് പേരാമ്പ്രയിലും ഉച്ചയ്ക്ക് 3ന് മുളിയങ്ങലിലും പര്യടനം നടത്തും. വൈകുന്നേരം 5മണിക്ക് ചാത്തോത്ത് താഴെ ജാഥ സമാപിക്കും. സമാപന സമ്മേളനം രഞ്ജിത്ത് പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്യും.


സംസ്ഥാന കമ്മിറ്റി അംഗം കെ.ഷഫീഖ്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അമൃത പി.വി തുടങ്ങിയ നേതാക്കള്‍ ജാഥയില്‍ പങ്കെടുത്തു.