ചങ്ങരോത്തെ കന്നാട്ടിയില്‍ എസ്.എസ്.എല്‍.സി പ്ലസ് ടു വിജയികളെ അനുമോദിച്ച് ഡി.വൈ.എഫ്.ഐ


പേരാമ്പ്ര: ഡി.വൈ.എഫ്.ഐ കന്നാട്ടി നോര്‍ത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന ട്രഷറര്‍ എസ്.കെ. സജീഷ് അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു.

പി.എസ്. പ്രവീണ്‍, സി.വി.രജീഷ്, വി.എം.ദാസന്‍, മുകുന്ദന്‍ മാസ്റ്റര്‍, എന്‍.പി.സത്യവതി, സൗമ്യ, ഒ.വി.രജീഷ്, രാജീവന്‍.പി, അനീഷ്.കെ.എം, എന്നിവര്‍ സംസാരിച്ചു. അരുണ്‍ രവി സ്വാഗതം പറഞ്ഞു, കിരണ്‍ ബാബു അധ്യക്ഷനായി.