കനത്ത മഴയില്‍ മേൽക്കൂര ഇടിഞ്ഞ് മഴവെള്ളം കയറി; വെള്ളികുളങ്ങരയിലെ കടത്തനാട് റിസർച്ച് സെന്റർ & റഫറൻസ് ലൈബ്രറിയിലെ ഗ്രന്ഥശേഖരം ഭാഗികമായി നശിച്ചു


ഒഞ്ചിയം: കനത്ത മഴയിൽ മേൽക്കൂര തകർന്ന് വെള്ളികുളങ്ങരയിലെ ഗ്രന്ഥശേഖരം നശിച്ചു. വെള്ളികുളങ്ങരയിൽ പതിനഞ്ച് വര്‍ഷത്തോളമായി പ്രവർത്തിച്ചു വരുന്ന കടത്തനാട് റിസർച്ച് സെന്റർ & റഫറൻസ് ലൈബ്രറി ആണ് കഴിഞ്ഞ ദിവസം കനത്ത മഴയിൽ മേൽക്കൂര ഇടിഞ്ഞ് മഴവെള്ളം കയറി നശിച്ചത്.

അധ്യാപകരും ഗവേഷക വിദ്യാർത്ഥികളും ഗവേഷണാത്മക ഗ്രന്ഥരചനയിൽ ഏർപ്പെടുന്ന എഴുത്തുകാര്‍ക്കും, വായനക്കാര്‍ക്കും ഏറെ ഉപയോഗപ്രദമായ വെള്ളികുളങ്ങരയിലെ പ്രധാനപ്പെട്ട റഫറന്‍സ് ലൈബ്രറിയാണിത്. അമൂല്യവും അപൂർവവും ആയ നിരവധി ഗ്രന്ഥങ്ങളാണ് ഇവിടെയുള്ളത്.

സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങൾ, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പഴയ കാല ചരിത്രം ഉൾപ്പെടെയുള്ള പത്രശേഖരം, മഹാൻമാരുടെ ഡയറിക്കുറിപ്പുകൾ, താളി യോലകൾ എന്നിവയടക്കം ഏറെക്കുറെ നിലവില്‍ നശിച്ചുപോയ നിലയിലാണ്.

നിലവില്‍ ലൈബ്രറി സെക്രട്ടറിയായ ഡോ.പി.പി ഷാജുവിന്റെ വീട്ടിലേക്ക് അവശേഷിച്ച പുസ്തകങ്ങള്‍ മാറ്റിയിട്ടുണ്ട്‌. ആരോഗ്യ- ജീവകാരുണ്യ, വിദ്യാഭ്യാസ- സാംസ്കാരിക രംഗങ്ങളിൽ 2005 മുതൽ നിശ്ശബ്ദ സേവനം അനുഷ്ഠിച്ചു വരുന്ന സംഘടനയാണ് കടത്തനാട് റിസര്‍ച്ച് സെന്ററും അനുബന്ധ സ്ഥാപനങ്ങളും.

Description: During the heavy rain; Library of Katthannad Research Center & Reference Library destroyed