വടകരയില്‍ കുടിശ്ശിക നിവാരണ അദാലത്ത് നാളെ മുതല്‍
വടകര: സംസ്ഥാന സര്‍ക്കാരിന്റെ നവകേരളീയം കുടിശ്ശിക നിവാരണം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായി വടകര കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ഹെഡ് ഓഫീസില്‍ 20 മുതല്‍ 25വരെ അദാലത്ത് നടത്തും.
2024 ഡിസംബര്‍ 31 വരെ കുടിശ്ശികയായ വായ്പകള്‍ക്ക് ആനുകൂല്യങ്ങളോടെ ഇവ അടച്ചുതീര്‍ക്കാം. മരണമടഞ്ഞവരുടെയും മാരകരോഗം ബാധിച്ചവരുടെയും വായ്പ പൂര്‍ണമായും തിരിച്ചടച്ചാല്‍ 50 ശതമാനം വരെ ഇളവ് ലഭിക്കും. 2024 ഡിസംബര്‍ 31വരെ അവധിയായ എആര്‍സി, ഇപി വായ്പകള്‍ക്ക് ഫെബ്രുവരി അഞ്ചിന് പ്രത്യേക അദാലത്ത് നടക്കും. അവസാന തീയതി ഫെബ്രുവരി 28.
Description: Dues Settlement Adalat in Vadakara from tomorrow