ഉയർന്ന വോൾട്ടേജ്; കൊഴുക്കല്ലൂരിൽ വൈദ്യുതോപകരണങ്ങൾ കത്തി നശിച്ചു; നിരവധി വീടുകളിൽ നാശനഷ്ടം


മേപ്പയൂർ: ഉയർന്ന വോൾട്ടേജ് മൂലം കൊഴുക്കല്ലൂരിൽ വൈദ്യുതോപകരണങ്ങൾ കത്തി നശിച്ചു. കോരമ്മൻ കണ്ടി അന്ത്രുവിൻ്റെ വീട്ടിലാണ് വലിയതോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചത്. സമീപത്തെ വീടുകളിലും വൈധ്യുതി ഉപകരണങ്ങൾക്ക് കേടുപാടുകളുണ്ടായി.

അന്ത്രുവിൻ്റെ വീട്ടിലെ ഫ്രിഡ്ജും മറ്റു നിരവധി വൈദ്യുതോപകരണങ്ങളും കത്തിനശിച്ചു. ഏകദേശം 65000 രൂപയുടെ നഷ്ട്ടം സംഭവിച്ചുവെന്നാണ് കണക്കുകൂട്ടൽ.

സമീപത്തെ വീടുകളിലും മിക്സി, ഫാൻ, എക്സ്ഹോസ്റ്റ് ഫാൻ തുടങ്ങിയവ കത്തിനശിച്ചു. പല വീടുകളിലും ബൾബുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുന്നത് കേട്ട് നാട്ടാരും ഭയചകിതരായി. വാരിയംതറയ്ക്കൽ മനോജ്, മന്നത്ത്പൊയിൽ ചന്ദ്രൻ, കൊക്കർണി രഞ്ജിത്ത്, ടി. എം. സുരേഷ്, ബാലൻ കൊക്കർണി എന്നിവരുടെ വീടുകളിലെ ഉപകരണങ്ങള് നശിച്ചു പോയി.

ഇതിനെ തുടർന്ന് കെ.എസ്.ഇ.ബിയിലും ഉപഭോക്തൃ കോടതിയിലും പരാതി നൽകാൻ ആണ് ഇവരുടെ തീരുമാനം. നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി.