ഇത് റോഡോ അതോ തോടോ! കുറ്റ്യാടിയില്‍ വടകര റോഡിലെ ഇരുപതോളം കടകളില്‍ വെള്ളം കയറി; തൊട്ടില്‍പ്പാലം റോഡിലും വെള്ളക്കെട്ട്- വീഡിയോ കാണാം


കുറ്റ്യാടി: മഴ കനത്തത്തോടെ കുറ്റ്യാടിയില്‍ റോഡും സമീപത്തെ കടകളും വെള്ളത്തിലായി. ഇന്ന് ഉച്ച മുതല്‍ മേഖലയില്‍ കനത്ത മഴയാണ്. തൊട്ടില്‍പ്പാലം റോഡില്‍ ഡ്രൈനേജ് പണി നടന്നുകൊണ്ടിരിക്കുന്നതിനാല്‍ റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്.

കുറ്റ്യാടി റോഡിലെ ഇരുപതോളം കടകളില്‍ വെള്ളം കയറി. യത്തീംഖാന കോംപ്ലെക്‌സില്‍ താഴത്തെ നിലയിലെ ഒട്ടുമിക്ക കടകളിലും വെള്ളം കയറി. വസ്ത്രവില്‍പ്പനശാലകള്‍, ചെരുപ്പ് കടകള്‍, ലാബ് എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. തൊട്ടില്‍പ്പാലം റോഡിലും വെള്ളക്കെട്ടാണ്. ഡ്രെയ്‌നേജിന്റെ പണി നടന്നുകൊണ്ടിരിക്കുന്നതിനാല്‍ പലയിടത്തും വെള്ളം ഒഴുകിപ്പോകാത്ത സ്ഥിതിയാണ്.