കനത്ത മഴ; കായണ്ണയില്‍ വീടിന്റെ മേര്‍ക്കൂര തകര്‍ന്ന് വീണു, ചുമരിനും വിള്ളല്‍


കായണ്ണ: കായണ്ണയില്‍ കനത്ത മഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീട് അപകടാവസ്ഥയില്‍. കായണ്ണ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ കക്കാടുമ്മല്‍ അഷറഫിന്റെ വീടാണ് തകര്‍ന്നത്.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഓടിട്ട വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീഴുകയായിരുന്നു. ചുമരിലും വിള്ളലുണ്ടായി. ഈ സമയം വീട്ടുകാര്‍ തൊട്ടടുത്ത റൂമില്‍ കിടന്നുറങ്ങുകയായിരുന്നു.

അഷ്‌റഫും ഭാര്യ ഷമീനയും രണ്ട് മക്കളുമാണ് വീട്ടില്‍ താമസിക്കുന്നത്. ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

വില്ലേജ് ഓഫീസറും പഞ്ചായത്ത് അധികൃതരരും സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

summary: due to heavy rain in kayanna, the roof of the house collapsed and the wall also cracked