ദേശീയപാതയിൽ മദ്യപിച്ച് വയോധികന്റെ വിളയാട്ടം; മാഹിപ്പാലത്ത് ​ഗതാ​ഗതകുരുക്ക്


മാഹി: ദേശീയപാതയിൽ ബസിന് മുൻപിൽ മദ്യപിച്ച് വയോധികന്റെ വിളയാട്ടം. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. തലശ്ശേരിയിൽ നിന്ന് വടകരയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന്റെ മുൻപിൽ തടസം സൃഷ്ടിച്ച് മദ്യപൻ കുറുകേ കിടക്കുകയായിരുന്നു.

പിടിച്ചുമാറ്റാൻ പോയവരെ അസഭ്യം പറഞ്ഞ് ഓടിച്ചു. ഒടുവിൽ പിടിച്ചുമാറ്റി റോ‍‍ഡ് സൈഡിലേക്ക് മാറ്റി കിടത്തി. അവിടുന്ന് വീണ്ടും റോഡിന് നടുവിൽ വന്ന് കിടന്നു.

മദ്യപന്റെ വിളയാട്ടത്തെ തുടർന്ന് മാഹിപ്പാലത്ത് ഏറെ നേരം ​ഗതാ​ഗതം തടസപ്പെട്ടു. പോലീസെത്തി മദ്യപനെ റോഡിൽ നിന്നും പിടിച്ചുമാറ്റി ​ഗതാ​ഗതം പുനസ്ഥാപിച്ചു. മദ്യപരെ കൊണ്ടുള്ള ശല്യം കൂടിവരികയാണെന്ന് പോലിസ് പറഞ്ഞു.

Description: Drunken old man’s flagging on the national highway; Traffic jam at Mahipalam