‘കോഴിക്കോട് മെഡിക്കൽ കോളേജിൽ ആവശ്യമായ മരുന്നുകളും സർജിക്കൽ ഉപകരണങ്ങളും ലഭ്യമാക്കണം’; രാഷ്ട്രീയ മഹിളാ ജനതാദൾ വടകര മണ്ഡലം കമ്മിറ്റി
വടകര: കോഴിക്കോട് മെഡിക്കൽ കോളേജിൽ ആവശ്യമായ മരുന്നുകളും സർജിക്കൽ ഉപകരണങ്ങളും ഉടൻ ലഭ്യമാക്കണമെന്ന് രാഷ്ട്രീയ മഹിളാ ജനതാദൾ വടകര മണ്ഡലം കമ്മിറ്റി. നാല് ജില്ലകളിലെ പാവപ്പെട്ട രോഗികൾക്ക് ഏക ആശ്രയകേന്ദ്രമാണ് കോഴിക്കോട് മെഡിക്കൽ കോളേജ്. ആദിവാസികളും, കോളനികളിൽ താമസിക്കുന്നവർക്കും സ്വകാര്യ ആശുപത്രികളിലെ കൊള്ള താങ്ങാൻ കഴിയില്ല. നിലവിൽ മരുന്ന് വിതരണം ചെയ്യുന്ന കമ്പനിക്ക് 90 കോടി രൂപയോളം കുടിശ്ശികയായ സാഹചര്യത്തിലാണ് മരുന്ന് വിതരണം നിർത്തിവെച്ചത്. ഈ വിഷയത്തിൽ സർക്കാർ അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾ നടത്തുമെന്നും യോഗം തീരുമാനിച്ചു.
മണ്ഡലം പ്രസിഡണ്ട് വിമല കളത്തിൽ അധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി വടകര മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങിൽ, രാഷ്ട്രീയ മഹിളാ ജനതാദൾ ജില്ലാ ഭാരവാഹികളായ ബേബി ബാലമ്പ്രത്ത്, കെ.കെ വനജ, അഴിയൂർ ഗ്രാമ പഞ്ചായത്ത് അംഗം റീന രയരോത്ത്, ചോറോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ, ഉഷ ചാർത്തംകണ്ടി, പ്രസന്ന, ബബിത എന്നിവർ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി എം.സതി സ്വാഗതവും ഗീത നന്ദിയും പറഞ്ഞു.
Description: 'Drugs and surgical instruments should be made available in Kozhikode Medical College'; Rashtriya Mahila Janata Dal