മൈസൂരിൽ നിന്നുള്ള പച്ചക്കറി ലോഡിൻ്റെ മറവിൽ ലഹരിക്കടത്ത്; മുത്തങ്ങ ചെക്ക്പോസ്റ്റിൽ പിടിയിലായത് അരക്കോടി രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ
വയനാട്: മൈസൂരിൽ നിന്ന് എത്തിക്കുന്ന പച്ചക്കറി ലോഡിൻ്റെ മറവില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തിയ പ്രതി പിടിയില്‍. വിപണയില്‍ അരക്കോടി രൂപയോളം വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളാണ് പരിശോധനയില്‍ എക്സൈസ് പിടിച്ചെടുത്തത്.
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ എൻ.സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തത്. മൈസൂരില്‍ നിന്നും മലപ്പുറം മഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയിലാണ് എക്സൈസ് പരിശോധന നടത്തിയത്.
180 ചാക്കുകളിലായി 2700 കിലോ ഹാൻസും, കൂടാതെ ഹാൻസ് പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന 10 ബൻഡില്‍ റാപ്പര്‍ റോള്‍, 60 ബണ്ടില്‍ പ്രിന്റഡ് പാക്കിങ് കവര്‍ എന്നിവയാണ് പിടിച്ചെടുത്തത്. പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിക്കൊണ്ട് വന്ന ഷൗഹാൻ ഷർബാസിനേയും, കണ്ടെടുത്ത പുകയില ഉല്‍പ്പന്നങ്ങളും, വാഹനവും തുടർനടപടികള്‍ക്കായി സുല്‍ത്താൻ പോലീസിന് കൈമാറിയതായി മുത്തങ്ങ എക്സൈസ് അറിയിച്ചു.

കെ.എൽ-11, ബി.ടി -2260 നമ്ബറിലുള്ള ലോറിയിലാണ് പച്ചക്കറി ലോഡിൻ്റെ മറവില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തിയത്.
എക്സൈസ് പ്രിവെൻ്റിവ് ഓഫീസർമാരായ സുരേന്ദ്രൻ എം കെ , വിജിത്ത് കെ ജി, സിവില്‍ എക്സൈസ് ഓഫീസർ ചന്ദ്രൻ പി കെ എന്നിവർ പരിശോധനയില്‍ പങ്കെടുത്തു.
Summary: Drug smuggling under the guise of vegetable load from Mysore; Banned tobacco products worth half a crore were seized at Muthanga check post