നാദാപുരം പോലിസ് സ്‌റ്റേഷന് സമീപം കാറിൽ മയക്കുമരുന്ന് വിൽപന; യുവാവ് അറസ്റ്റിൽ


നാദാപുരം: നാദാപുരം പോലിസ് സ്‌റ്റേഷന് സമീപം കാറിൽ മയക്കുമരുന്ന് വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ.നാദാപുരം സ്വദേശി വെള്ളച്ചാലിൽ വി.സി.ഷമീലാണ് അസ്റ്റിലായത്.

നാദാപുരം – തലശ്ശേരി റോഡിൽ പോലിസ് സ്‌റ്റേഷന് സമീപത്തെ കെട്ടിടത്തിലെ ആളൊഴിഞ്ഞ സ്ഥലത്ത് കാറിൽ മയക്കുമരുന്ന് വിൽപന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഇന്നലെ പുലർച്ചെയാണ് സംഭവം. ഷമീലിൽ നിന്ന് 1.28 ഗ്രാം എം ഡി എം എ കണ്ടെടുത്തു. റൂറൽ എസ്പിയുടെ കീഴിലുള്ള ഡാൻസാഫ് അംഗങ്ങളും, നാദാപുരം പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.

Description: Drug selling in car near Nadapuram police station; The youth was arrested