യുവാക്കളെയും സ്കൂൾ വിദ്യാർഥികളെയും കേന്ദ്രീകരിച്ച് ലഹരി വില്പന; പേരാമ്പ്ര മുളിയങ്ങലിൽ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ
പേരാമ്പ്ര: മുളിയങ്ങൽ കേന്ദ്രീകരിച്ച് യുവാക്കൾക്കും സ്കൂൾ വിദ്യാർഥികൾക്കും കഞ്ചാവ് വിതരണം നടത്തി വന്നിരുന്ന പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. മുളിയങ്ങലിൽ വാടകക്ക് താമസിക്കുന്ന ജിയാവുൾ ഹഖ് (40) ആണ് പോലീസിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് 50 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
പ്രതി കഞ്ചാവ് ചെറിയ പാക്കറ്റുകളാക്കി വിൽപന നടത്തുന്നതായി നേരത്തേ വിവരം ലഭിച്ചിരുന്നു. ഇയാളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പേരാമ്പ്ര DySP വി.വി ലതീഷിൻ്റെ കീഴിലെ ലഹരി വിരുദ്ധ സ്ക്വാഡും പേരാമ്പ്ര എസ് ഐ അംബുജാക്ഷന്റെയും ജൂനിയർ എസ് ഐ സനേഷിൻ്റെയും നേതൃത്വത്തിലുള്ള പോലീസും ചേർന്ന് പ്രതിയെ കഞ്ചാവ് സാഹിതം ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
![](http://perambranews.com/wp-content/uploads/2023/01/per.gif)
Description: Drug sales targeting youth and school students; A native of West Bengal arrested with ganja in Perampra Muliangal