മയക്കുമരുന്ന് കൈവശം വച്ച കേസ്; കോഴിക്കോട് സ്വദേശിയായ പ്രതിക്ക് 13 വര്‍ഷം കഠിനതടവ് വിധിച്ച് വടകര എൻ.ഡി.പി.എസ് കോടതി


വടകര: മയക്കുമരുന്ന് കൈവശം വച്ച കേസില്‍ കോഴിക്കോട് സ്വദേശിയായ പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് വടകര എൻ.ഡി.പി.എസ് കോടതി. കൊളത്തറ കുണ്ടായിത്തോട് നന്തുണിപാടം കുന്നത്തുപറമ്പില്‍ സല്‍മാന്‍ ഫാരിസിനെയാണ്(26) കോടതി ശിക്ഷിച്ചത്.

13 വര്‍ഷം കഠിനതടവും 1,20,000 രൂപയുമാണ് പിഴ അടക്കേണ്ടതാണ്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണം. 2022 നവംബര്‍ 21നാണ് കേസിനാസ്പദമായ സംഭവം.

വടകര അരവിന്ദ്‌ഘോഷ് റോഡിലെ കൊറിയന്‍ സര്‍വീസിന് മുന്‍വശം വച്ച് പ്രതിയെ 3.25ഗ്രാം എല്‍എസ്ഡി സ്റ്റാമ്പ്. 10.020 ഗ്രാം മെത്തഫിറ്റമിന്‍, 5ഗ്രാം കഞ്ചാവ് എന്നിവയുമായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ശരത്ത് ബാബുവാണ്‌ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഇ.വി ലിജീഷ് ഹാജരായി.

Description: Drug possession case; The court sentenced the accused to 13 years rigorous imprisonment