പിടിക്കാനെത്തിയ പോലീസുകാരെ താക്കോൽകൊണ്ടാക്രമിച്ച് പ്രതി; കണ്ണൂരിൽ ലഹരി മരുന്ന് കേസ് പ്രതിയുടെ ആക്രമണത്തിൽ പേരാമ്പ്ര മുൻ സി.ഐ ബിനുമോഹൻ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്


കണ്ണൂർ: കണ്ണൂരിൽ ലഹരി മരുന്ന് കേസ് പ്രതി സി.ഐയേയും എ.എസ്.ഐയേയും ആക്രമിച്ചു. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പ്രതി പൊലീസ് ഉദ്യോഗസ്ഥരെ താക്കോല്‍ കൊണ്ട് കുത്തിപ്പിക്കുകയായിരുന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ സിഐ വിനുമോഹനനും എഎസ്ഐയ്ക്കുമാണ് പരുക്കേറ്റത്. കണ്ണൂര്‍ സ്വദേശി ഷംസാദ് ആണ് ആക്രമിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.

രണ്ടു മാസം മുൻപ്, ഷംസാദ് ഉൾപ്പെടെ മൂന്നുപേർ എംഡിഎംഎയുമായി പിടിയിലായിരുന്നു. ഇതിൽ രണ്ടുപേരെ അറസ്റ്റിലായിരുന്നു. എന്നാൽ ഷംസാദ് ഒളിവിൽ പോയി. കണ്ണൂർ പുതിയ തെരുവിൽ പൂക്കച്ചവടത്തിനായി ഷംസാദ് എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മഫ്തി പൊലീസ് പിടികൂടാനെത്തി. ഇവർ തമ്മിൽ ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് സിഐയും എഎസ്ഐയും സ്ഥലത്തെത്തി. തുടർന്ന് ഷംസാദ് ‍കയ്യിലുണ്ടായിരുന്ന വാഹനത്തിന്റെ താക്കോൽ ഉപയോഗിച്ച് ഇരുവരെയും ആക്രമിക്കുകയായിരുന്നു. ഷംസാദിനെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പേരാമ്പ്ര സി.ഐയായിരുന്നു ബിനുമോഹനൻ. കൊയിലാണ്ടി എസ്.എൻ.ഡി.പി കോളേജിലെ പൂർവ വിദ്യർത്ഥിയാണ്. കോളേജ് യുണിയൻ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.

Summary: drug case accused attacked police in kannur. ci binumohan injured