താമരശ്ശേരിയില്‍ ലഹരിയ്ക്ക് അടിമയായ ജ്യേഷ്ഠന്‍ അനുജനെ വാളുകൊണ്ട് വെട്ടി
താമരശ്ശേരി: ലഹരി മരുന്നിനടിമയായ ജ്യേഷ്ഠന്‍ അനുജനെ വാളുകൊണ്ട് വെട്ടിപരുക്കേല്‍പ്പിച്ചു. താമരശ്ശേരി ചമലില്‍ ഇന്ന് വൈകുന്നേരം 5.15 ഓടെയായിരുന്നു സംഭവം. ചമല്‍ സ്വദേശിയായ അഭിനന്ദ് (23) നാണ് പരിക്കേറ്റത്. തലയ്ക്കാണ് വെട്ടേറ്റത്. അഭിനന്ദ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
സഹോദരനായ അര്‍ജുന്‍, ചമല്‍ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയില്‍ നിന്ന് വാളെടുത്ത് വീട്ടിലെത്തിയാണ് ആക്രമണം നടത്തിയത്. വെട്ടുന്നത് കണ്ട ബന്ധുക്കള്‍ ഇടപെടുകയും അഭിനന്ദിനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ലഹരി മരുന്ന് ഉപയോഗത്തിന്റെ പേരില്‍ അര്‍ജുനെ വിമുക്തി കേന്ദ്രത്തില്‍ അയച്ചതിനോടുള്ള പ്രതികാരമായിരുന്നു ഈ ആക്രമണമെന്ന് നാട്ടുകാര്‍ പറയുന്നു.

ഇരുവരും ഒരേ വീട്ടില്‍ താമസിക്കുന്നവരാണ്. അര്‍ജുന്‍ ക്ഷേത്രത്തില്‍ നിന്ന് വാളുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Summary: Drug addict elder brother hacks younger brother to death with sword in Thamarassery