വീടിന്റെ വരാന്ത മുതല്‍ മുറ്റത്തും വഴിയിലുമെല്ലാം രക്തത്തുള്ളികള്‍; കീഴൂര്‍ തച്ചന്‍കുന്നില്‍ നാട്ടുകാരെ ഭീതിയിലാക്കിയ സംഭവത്തിന് ഒടുവില്‍ വ്യക്തതയായി


എന്നാല്‍ ഇതില്‍ ഭീതിപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. വീട്ടില്‍ നിന്നും കണ്ടെത്തിയത് മനുഷ്യരക്തമല്ല. തെരുവുനായയോ മറ്റോ അടിപിടികൂടിയപ്പോള്‍ രക്തംചിന്തിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.

[mid 2]

ഈ സംഭവത്തിന് പിന്നാലെ മറ്റുചില ഇടങ്ങളിലും ഇത്തരത്തില്‍ രക്തം കണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരണം നടക്കുന്നുണ്ട്. മൂടാടി പതിനൊന്നോളം വീടുകളില്‍ രക്തത്തുള്ളികള്‍ കണ്ടെന്ന തരത്തിലാണ് പ്രചരണം. എന്നാല്‍ ഇത് വസ്തുതാവിരുദ്ധമാണെന്നാണ് പൊലീസ് പറയുന്നത്. ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പൊലീസ് വ്യക്തമാക്കി.